ചീക്കോട് പഞ്ചായത്ത് പരിരക്ഷ കുടുംബ സംഗമം സംഘടിപ്പിച്ചു.
ചീക്കോട് പഞ്ചായത്തും, ഓമാനൂർ സി എച്ച് സി സംയുക്തമായി പരിരക്ഷാ സ്നേഹ സംഗമം സംഘടിപ്പിച്ചു. ചീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സഹീദിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് എളങ്കയിൽ മുംതാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സമദ് കൊട്ടപ്പുറം മുഖ്യാതിഥിയായി പങ്കെടുത്തു. ഓമാനൂർ CHC മെഡിക്കൽ ഓഫീസർ ഡോക്ടർ ആമീൻ റിപ്പോർട്ട് അവതരിപ്പിച്ചു. നസീമ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ, ഗഫൂർ ഹാജി ബ്ലോക്ക് മെമ്പർ, അസ്ലം മാസ്റ്റർ ബ്ലോക്ക് മെമ്പർ സഫിയ സിദ്ദീഖ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇമ്പിച്ചി മോദി മാസ്റ്റർ, പത്മനാഭൻ വി കെ, ഹെൽത്ത് ഇൻസ്പെക്ടർ, ചീക്കോട് ഗ്രാമപഞ്ചായത്തിലെ മറ്റു മെമ്പർമാരും, കലാഭവൻ സതീഷ്, ആശാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, ട്രോമ കെയർ വെളിയണ്ടർമാർ കുടുംബശ്രീ, പരിവാർ എന്നിവയിലെ വളണ്ടിയർമാരും, പങ്കെടുത്തു.