നസീർ ചെറുവാടിയെ ആദരിച് ചെറുവാടി കോൺഗ്രസ്സ് കമ്മറ്റി.
സംസ്ഥാന കലോത്സവങ്ങളിലേക്ക് തിരഞ്ഞെടുക്കപെട്ട അറബി ഗാനം, അറബി നാടകം, മോണോ ആക്ട്, സംഘ ഗാനം തുടങ്ങി വിവിധയിനങ്ങളിൽ ശ്രദ്ധേയമായ രചനകൾ നടത്തിയ അരീക്കോട് സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനും ചെറുവാടി സ്വദേശിയുമായ നസീർ ചെറുവാടിയെ ചെറുവാടി കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു. ചടങ്ങിൽ അഷ്റഫ് കൊളക്കാടൻ അദ്ധ്യക്ഷനായി, വാർഡ് മെമ്പർ മജീദ് രിഹ്ല ഉപഹാരം നൽകി , മോയിൻ ബാപ്പു, യൂസുഫ് പാറപ്പുറത്ത്, റഹീം കണിച്ചാടി, ഷറഫലി പുത്തലത്ത്, ഷരീഫ് കൂട്ടക്കടവത്ത്, കളത്തിൽ മുഹമ്മദ്, സുമേഷ് KK, ബാസിൽ പുത്തലത്ത്, നസീർ ചെറുവാടി തുടങ്ങിയവർ സംസാരിച്ചു.
Cheruvadi Congress Committee honored Nazir Cheruvadi.