പൗരത്വ ഭേദഗതി നിയമം ; നൈറ്റ് മാർച്ച്‌ നടത്തി യൂത്ത് ലീഗും യൂത്ത് കോൺഗ്രസ്സും.

Citizenship Amendment Act; Youth League and Youth Congress held a night march.

 

തിരുവാലി പഞ്ചായത്ത് യൂത്ത് ലീഗിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമ വിജ്ഞാപനത്തിനെതിരിൽ നൈറ്റ്‌ മാർച്ച്‌ നടത്തി വിജ്ഞാപനം കത്തിച്ച്‌ പ്രതിഷേധിച്ചു. രാത്രി 9:30 ന് തിരുവാലി ടൗണിലൂടെ ആണ് 100 കണക്കിന് പ്രവർത്തകരുടെ സാനിധ്യത്തിൽ നൈറ്റ്‌ മാർച്ച്‌ അരങ്ങേരിയത്. നൈറ്റ്‌ മാർച്ചിൽ പങ്കെടുത്ത മുഴുവൻ പ്രവർത്തകരും പൗരത്വ ഭേദഗതി നിയമ വിജ്ഞാപനം കത്തിച്ച്‌കൊണ്ടാണ് നൈറ്റ്‌ മാർച്ച്‌ സമാപിച്ചത്.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ആബിദ്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്‌ ജിൽഷാർ കരീം, UDF ചെയർമാൻ മുഹമ്മദ് നജീബ്, അഡ്വക്കേറ്റ് ഹുസൈൻ കോയ, വാർഡ് മെമ്പർമാരായ P അഖിലേഷ്, AK സജീസ്, കല്ലിങ്ങൽ സലാം ഹാജി, ജാഫർഖാൻ PC, സയീദ് അലി K, മുഹമ്മദ് കോയ തങ്ങൾ, സുനീർ കോട്ടാല, ജംഷീദ് മോൻ, പ്രനീഷ്, നജ്മൽ ബാബു, നവാസ് ബാവ, ഫായിസ് കുരിക്കൾ, CT മാനു, ഷരീഫ് വാളോറിങ്ങൽ, തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *