മലപ്പുറത്ത് യുവാവിനെയും മകളെയും കാണാനില്ലെന്ന് പരാതി

Complaint that the young man and his daughter are missing in Malappuram

 

മലപ്പുറം: യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി. മലപ്പുറം വെളിമുക്ക് പടിക്കൽ സ്വദേശി മുഹമ്മദ് സഫീർ, മകൾ ഇനായ മെഹറിൻ എന്നിവരെയാണ് കാണാതായത്.

ചൊവ്വാഴ്ച ഉച്ചയോടെ തിരൂരങ്ങാടി പതിനാറുങ്ങലിലെ ഭാര്യ വീട്ടിൽനിന്ന് മകളുമായി പോയതാണ് സഫീർ. കുടുംബപ്രശ്നങ്ങളൊന്നുമില്ലെന്നാണ് വിവരം.

സഫീർ ചെന്നൈയിൽ ബിസിനസ് നടത്തുകയാണ്. കല്യാണത്തിനെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് പോകുന്നത്. ഇയാളുടെ ഫോൺ സ്വിച്ച്​ഓഫാണ്. ബന്ധുക്കൾ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *