യുവാക്കൾ കുട്ടികളെ മർദ്ദിച്ചതായി പരാതി; 14 കാരൻ ഗുതുതര പരിക്കോടെ ചികിത്സയിൽ
തിരൂർ – മങ്ങാട് വള്ളിക്കാത്തിരം റോഡിൽ വെച്ച് യുവാക്കൾ കുട്ടികളെ മർദ്ദിച്ചതായി പരാതി. മങ്ങാട് നിറമരുതൂർ സ്വദേശി തൊട്ടിയിൽ അബ്ദുൾ അസീസിന്റെ മകൻ അസ്ജദ് (14) തലക്കും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ. ശനിയാഴ്ച രാത്രിയിൽ ഒരു കൂട്ടം യുവാക്കൾ മങ്ങാട് കളരി ക്ഷേത്രത്തിന് സമീപത്തുള്ള ഒരു വീട്ടിലെ വളർത്തു നായയെ കല്ലെറിയുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ അവർ ഓടി പോകുകയും വീട്ടുകാർ കണ്ടത് തന്നെയും തന്റെ കൂട്ടുകാരെയും ആണെന്നും, വിളിക്കാഞ്ഞിരം സ്വദേശികളായ കണ്ടാൽ അറിയുന്ന ആളുകളാണ് ഇത് ചെയ്തതെന്നും കുട്ടികൾ പറഞ്ഞു. എന്നാൽ രാത്രി ഒൻപത് മണിയോടെ മങ്ങാട് പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞു വരികയായിരുന്ന തന്റെ സുഹ്യത്തിനെ നാല് പേർ ചേർന്ന് മർദ്ധിക്കുന്നന്ന് വിവരം കിട്ടിയ അസ്ജദ് അവരുടെ അടുത്തേക്ക് പോകുകയായിരുന്നു. തന്നെ എന്നെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലക്ക് അടിക്കുകയും കല്ല് കൊണ്ട് മുഖത്ത് ഇടിക്കുകയുമായിരുന്നെന്ന് പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള അസ്ജദ് പറഞ്ഞു. താനൂർ പോലീസിൽ പരാതി കൊടുക്കുകയും കേസ് എടുത്തിട്ടുണ്ടെന്നും അസ്ജിദിന്റെ ഉമ്മ പറഞ്ഞു.