CAA, കേന്ദ്ര സംസ്ഥാന നിലപാടുകൾക്കെതിരെ കോൺഗ്രസ്സ് രാജ്യരക്ഷാ സദസ്സ് സംഘടിപ്പിച്ചു
മഞ്ചേരി: പൗരത്വ നിയമ ഭേദഗതിയിലൂടെ ഭാരത ജനതയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിൻ്റെയും, സി.എ.എ വിരുദ്ധ സമരക്കാർക്കെതിരെ കള്ളക്കേസ്സെടുക്കുകയും പഴയ കേസ്സുകൾ പിൻവലിക്കാതിരിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിൻ്റെയും വർഗ്ഗീയ നിലപാടുകൾക്കെതിരെ തൃക്കലങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി എളങ്കൂറിൽ പ്രകടനവും രാജ്യരക്ഷാ സദസ്സും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് വിജീഷ് എളങ്കൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ഹുസ്സൈൻ വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ലുക്മാൻ പുലത്ത്, സാബു സെബാസ്റ്റ്യൻ, പി.നിഹാൽ, ബാലകൃഷ്ണൻ, വി. നാരായണൻ ഹരിഹരൻ, ഷാജഹാൻ, ആനന്ദകുമാർ, പി.ടി.ലത്തീഫ് , ടി.യൂസഫ് ദേവദാസ് കരിക്കാട്, ഉമ്മർ കുട്ടി, നിതിൻ, ശിഹാബ് ഇ.കെ, ജിതിൻ.സി, സിദ്ദിഖ് കുട്ടശ്ശേരി, സലാം ചെറുകുളം, സി.ടി.ഉമ്മർ, സജീർ.വി, സലീം, നൗഷാദ്, ഷരീഫ്, എന്നിവർ നേതൃത്വം നൽകി.