താനൂർ ജിഎൽപി സ്കൂൾ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു.

Construction inauguration of Tanur GLP school building by Minister V. Performed by Abdur Rahman.

 

താനൂർ: വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി താനൂർ ജിഎൽപി സ്കൂളിൽ 1.25 കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു. നഗരസഭ ചെയർമാൻ പി പി ഷംസുദ്ദീൻ അധ്യക്ഷനായി. പൊതുമരാമത്ത് കെട്ടിട നിർമ്മാണം അസിസ്റ്റൻറ് എൻജിനീയർ ഗോപൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സി കെ സുബൈദ, സ്ഥിരം സമിതി അധ്യക്ഷൻ ജയപ്രകാശ്, നഗരസഭ കൗൺസിലർമാരായ ഇ കുമാരി, പി ടി അക്ബർ, ഉമ്മുകുൽസു, എഇഒ ശ്രീജ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപിക എ റസിയ സ്വാഗതവും പിടിഎ പ്രസിഡന്റ് എം പി മുഹമ്മദ് നന്ദിയും പറഞ്ഞു. എൽഎസ്എസ് പരീക്ഷ വിജയികൾക്കുള്ള അനുമോദനവും ചടങ്ങില്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *