ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം; ഓം ബിർള എൻഡിഎ സ്ഥാനാർഥി, പ്രതിപക്ഷത്ത് നിന്ന് കൊടിക്കുന്നിൽ

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇതാദ്യമായാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്.

Contest for the post of Lok Sabha Speaker; Om Birla is the NDA candidate from the opposition in Kodikunnu

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം. ഓം ബിർളയാണ് എൻഡിഎയുടെ സ്ഥാനാർഥി. പ്രതിപക്ഷത്ത് നിന്ന് കൊടിക്കുന്നിൽ സുരേഷും മത്സരിക്കും. ഇരുവരും നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇതാദ്യമായാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. സമവായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ്.

Also Read : പാർലമെന്റ് സമ്മേളനത്തിന് തുടക്കം; ഭർതൃഹരി മെഹ്താബ് പ്രോടെം സ്പീക്കർ

മത്സരമൊഴിവാക്കണമെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ പദവി നൽകണമെന്നായിരുന്നു പ്രതിപക്ഷം മുന്നോട്ടു വച്ച ആവശ്യം. ഇതിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ പ്രതിപക്ഷം മത്സരത്തിനിറങ്ങുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. മത്സരം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ വിളിച്ചെങ്കിലും ചർച്ചയിൽ സമവായമുണ്ടായില്ല. ഡെപ്യൂട്ടി സ്പീക്കർ പദവി നൽകണമെന്ന നിലപാടിലുറച്ച് നിൽക്കുകയായിരുന്നു ഖാർഗെ. എട്ട് തവണ എംപിയായ കൊടിക്കുന്നിലിനെ ഡെപ്യൂട്ടി സ്പീക്കർ ആക്കാത്ത പക്ഷം പ്രതിപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർഥിയായി അദ്ദേഹം മത്സരിക്കുമെന്നായിരുന്നു ഇൻഡ്യാ മുന്നണിയുടെ നിലപാട്.

Also Read : ഭരണഘടന ഉയർത്തിക്കാട്ടി കോൺഗ്രസ് എംപിമാർ; കേരളത്തിൽ നിന്ന് 17 പേർ സത്യപ്രതിജ്ഞ ചെയ്‌തു

ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകണമെന്ന ആവശ്യം ബിജെപിയിലെ ഒരു വിഭാഗവും ഉയർത്തിയിരുന്നു. സമവായ സാധ്യത ഉപയോഗിച്ച് മത്സരമൊഴിവാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനായി തന്നെയാണ് രാജ്‌നാഥ് സിങ് അടക്കമുള്ളവരെ ബിജെപി നിയോഗിച്ചിരുന്നതും. സമവായ നീക്കവുമായി ഖാർഗയെ കൂടാതെ മറ്റ് പ്രതിപക്ഷനേതാക്കളെയും രാജ്‌നാഥ് സിങ് സമീപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *