അമേരിക്കൻ ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യ സന്ദർശനത്തിനെതിരെ CPIM പ്രതിഷേധം സംഘടിപ്പിച്ചു.
ചീക്കോട്: പലസ്തീൻ ജനതയെ നിഷ്ഠൂരം കൊന്നൊടുക്കുന്ന ഇസ്രായേൽ ആക്രമണം തുടരുന്നതിനിടയിൽ
സയണിസ്റ്റ് ഭീകരതക്കെതിരെ ന്യായം ചമക്കുന്ന അമേരിക്കൻ ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേൽ സന്ദർശിച്ച ശേഷം ഇന്ത്യ സന്ദർശിക്കുകയാണ്. (CPIM organized protest against Antony Blinken’s visit to India.)
ഇതിൽ പ്രതിഷേധിച്ച് CPIM ചീക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടുപാറയിൽ സംഘടിപ്പിച്ച പ്രതിഷേധറാലി CPIM അരീക്കോട് ഏരിയ കമ്മിറ്റി അംഗം കെ. ജിനേഷ് ഉദ്ഘാടനം ചെയ്തു. പി. ബിനീഷ് അധ്യക്ഷത വഹിച്ചു. CPIM ഏരിയ കമ്മിറ്റി അംഗം എൻ. അയ്യപ്പൻകുട്ടി സംസാരിച്ചു. പി. ശ്രീധരൻ സ്വാഗതവും എൻ. സൽമാൻ നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് ശേഷം ആൻ്റണി ബ്ലിങ്കൻ്റെ കോലം കത്തിക്കുകയും ചെയ്തു.