മലപ്പുറത്തെ അപരവൽക്കരിക്കാൻ സിപിഎം – ആർ എസ് എസ് പദ്ധതി – ഫ്രറ്റേണിറ്റി

CPM-RSS project to alienate Malappuram-fraternity

 

പോലീസിലെ അധോലോക ടീമുകളെ മുന്നിൽ നിർത്തി ജില്ലയെ ക്രിമിനൽവൽക്കരിച്ചും, വർഗ്ഗീയ അജണ്ടകൾ നടപ്പിലാക്കിയും സി.പി.ഐ.എമ്മും – ആർ.എസ്.എസും നടത്തുന്ന വംശീയ രാഷ്ട്രീയത്തിന് താക്കീതായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നടത്തിയ എസ്.പി. ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി.
എ.ഡി.ജി.പി അജിത് കുമാറിനെ പുറത്താക്കുക, സുജിത് ദാസ് കാലത്തെ കേസുകളിൽ പുനരന്വേഷണം നടത്തുക, ആഭ്യന്തര വകുപ്പ് ചുമതയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു എസ്.പി ഓഫീസ് മാർച്ച് നടത്തിയത്. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ചിൽ പ്രതിഷേധം ശക്തമായതോടെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ശേഷം റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

 

Leave a Reply

Your email address will not be published. Required fields are marked *