ഡി സോൺ കലോത്സവ സംഘർഷം : കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റിനെതിരെ വധശ്രമത്തിന് കേസ്

clash

മാള : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോണ്‍ കലോത്സവ സംഘർഷത്തിൽ കെഎസ്‌യു ജില്ലാ പ്രസിഡൻറ് ഗോകുൽ ഒന്നാംപ്രതിയാക്കി വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. എസ്എഫ്ഐ പ്രവർത്തകരായ അഗ്നിവേശ്, ആശിഷ് എന്നിവരുടെ പരാതിയിലാണ് നടപടി.clash

മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ആശിഷിന്റെ പരാതിയിൽ ബിഎൻഎസ 307 വകുപ്പും (വധശ്രമം) അഗ്നിവേശിന്റെ ബിഎൻഎസ് 308 വകുപ്പുമാണ് (നരഹത്യ നടത്താനുള്ള ശ്രമം) ചുമത്തിയത്. രണ്ടിലും ഗോകുലാണ് ഒന്നാം പ്രതി.

ഗോകുലിനും കണ്ടാലറിയാവുന്ന 15 പേർക്കും എതിരെയാണ് കേസ്. പരാതിക്കാരുടെ മൊഴി പൊലീസ് രേഖപെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *