ഉരുൾദുരന്തത്തിന്റെ അഞ്ചാംദിനം: മരണസംഖ്യ 361

Day 5 of landslide: Death toll 361

 

മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 361 ആയി. ദുരന്തം നടന്ന് അ‍ഞ്ചുനാൾ പിന്നിടുമ്പോൾ ഇപ്പോഴും 206 പേർ കാണാമറയത്താണ്. 218 മൃതദേഹങ്ങളും 143 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്താനായത്. അഞ്ചാം ദിനമായ ഇന്നും തിരച്ചിൽ മികച്ച രീതിയിൽ പുരോ​ഗമിക്കുകയാണ്.

അതിനിടെ സൂചിപ്പാറയിൽ കുടുങ്ങിയ രക്ഷാപ്രവർത്തകരെ സൈന്യം എയർലിഫ്റ്റ് ചെയ്ത് ചൂരൽമലയിലെത്തിച്ചു. സന്നദ്ധസംഘടനയിലെ 3 പേരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിനെത്തിയവർ ഉൾവനത്തിലുൾപ്പെടെ കുടുങ്ങുന്നത് കണക്കിലെടുത്ത് സൈന്യം മാത്രമായിരിക്കും ഇനി ഇവിടങ്ങളിൽ തിരച്ചിൽ നടത്തുക. നാട്ടുകാരുടെയും സന്നദ്ധപ്രവർത്തകരുടേയും സഹായം ഇനി മറ്റുള്ള പ്രദേശങ്ങളിൽ ഉപയോ​ഗപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *