കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ യുവാവിന്റെ മരണം: ചികിത്സാപ്പിഴവെന്ന് പരാതി

കണ്ണൂർ: കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി. തോട്ടട കിഴുന്നപ്പാറ സ്വദേശി ഷിജിൽ (31) മരിച്ച സംഭവത്തിലാണ് ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയത്.

കണ്ണിലെ ഞരമ്പിൽ നീർക്കെട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് ഷിജിൽ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. എന്നാൽ, കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ കാലതാമസമുണ്ടായെന്നും ഇതാണ് ഷിജിലിന്റെ ആരോഗ്യനില ഗുരുതരമാക്കാനും മരണത്തിനും ഇടയാക്കിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *