ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് 2026: ഗ്രാൻഡ് ഫിനാലെ ഇന്ന്

മനാമ: ഒരാഴ്ച നീണ്ടുനിന്ന ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ, ‘ദി ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് 2026’-ന്റെ ഗ്രാൻഡ് ഫിനാലെ ഇന്ന് ഇന്ത്യൻ ക്ലബ് അങ്കണത്തിൽ അരങ്ങേറും.
നവംബർ 19-ന് ആരംഭിച്ച ടൂർണമെന്റിൽ ബഹ്റൈനിലെയും മറ്റ് ജി.സി.സി രാജ്യങ്ങളിലെയും പ്രമുഖ ഷട്ടിൽ താരങ്ങളും ബാഡ്മിന്റൺ പ്രേമികളും മാറ്റുരച്ചു. 6:30 മുതൽ ആരംഭിക്കുന്ന കലാശപ്പോരാട്ടത്തിൽ വിവിധ വിഭാഗങ്ങളിലായി 12 ഫൈനൽ മത്സരങ്ങൾ നടക്കും. തുടർന്ന് ഔദ്യോഗിക സമ്മാനദാന ചടങ്ങും ഉണ്ടായിരിക്കും.
ഈ കായിക വിരുന്ന് നേരിട്ട് കാണുന്നതിനായി എല്ലാ ബാഡ്മിന്റൺ പ്രേമികളെയും ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റിയും സംഘാടക സമിതിയും അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
