വിജയസ്പർശം പഠന സഹായി പ്രകാശനവും, ഡെസ്ക്, ബെഞ്ച് സമർപ്പണവും നടത്തി
ചീക്കോട് ഗവൺമെന്റ് യുപി സ്കൂളിൽ ചിറക് വിജയഭേരി വിജാസ്പർശം പഠനസഹായുടെ പ്രകാശന കർമ്മവും, ചീക്കോട് ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിച്ച 41 ഡെസ്ക്, ബെഞ്ച് സമർപ്പണവും നടത്തി. ചീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെപി സഈദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായിട്ടുള്ള കെ സി അബ്ദുൽ കരീം, സുലൈമാൻ,ഫാത്തിമ കുട്ടശ്ശേരി, പിടിഎ പ്രസിഡണ്ട് യഹ്‌യബിനു ഷറഫ്, ഹമീദ് മുള്ളമടയ്ക്കൽ, സൈനബ കുറവാണി, എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ അബൂബക്കർമാർ സ്വാഗതവും നൗഷാദ് സിപി നന്ദിയും പറഞ്ഞു.