പഞ്ചായത്തിൽ പരാതി നൽകിയിട്ടും ഫലമില്ല; ദുർഗന്ധം തുടർന്ന് മേലാപറമ്പ് സ്വകാര്യ മാലിന്യ പ്ലാന്റ്

Despite filing a complaint in the Panchayat, there is no result; Odor followed by Melaparum private waste plant

മേലാപറമ്പ്: കിഴുപറമ്പ് പതിമൂന്നാം വാർഡിലെ സ്വകാര്യ മാലിന്യ പ്ലാന്റിൽ നിന്നും ദുർഗന്ധം വമിക്കുന്നത് തുടരുന്നു. ലൈസൻസ് അവസാനിക്കുന്ന പക്ഷം പുതുക്കി നൽകരുതെന്ന് 37ഓളം പ്രദേശവാസികൾ പഞ്ചായത്തിൽ രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പരാതിയിൽ എടുത്ത നടപടികൾ പഞ്ചായത്ത് അറിയിച്ചിട്ടില്ല.

Also Read : ദുർഗന്ധം വമിക്കുന്ന കിഴുപറമ്പ് മാലിന്യ സംസ്ക്കരണ കേന്ദ്രം; സമീപം സ്കൂളും മദ്രസയും പള്ളിയും കോളനിയും

സമീപ പ്രദേശങ്ങളിൽ പള്ളിയും, സ്കൂളും, അംഗൻവാടിയും തിങ്ങി നിറഞ്ഞ വീടുകളും ഉണ്ട്. പള്ളിക്കുന്ന് കാരങ്ങാട് സ്വദേശിയായ നടത്തിപ്പുകാരനോടും പ്രദേശവാസികൾ നിരവധി തവണ പ്രശ്നം പറഞ്ഞിരുന്നു. എന്നാൽ ഭരിക്കുന്ന മുന്നണിയുടെ ആളായതിനാലാണ് നടപടി ഉണ്ടാകാത്തതെന്ന ആരോപണവും പ്രദേശവാസികൾ ഉയർത്തുന്നുണ്ട്.

Also Read : പരാതി പറഞ്ഞു മടുത്തു; ദുർഗന്ധം വമിച്ച് കിഴുപറമ്പിലെ മാലിന്യ നിർമാർജന കേന്ദ്രം

Leave a Reply

Your email address will not be published. Required fields are marked *