‘രോഗമാണ്, വെറുക്കപ്പെടേണ്ടത് രോഗബാധിതരല്ല’
എല്ലാവർഷവും ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ എച്ച്ഐവി അണുബാധ മൂലം ഉണ്ടാകുന്ന എയ്ഡ്സിനെ കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഈ ദിവസം സമർപ്പിച്ചിരിക്കുന്നത്.
ഇന്നേ ദിവസത്തോടനുബന്ധിച്ച് സുല്ലമുസ്സലാം സയൻസ് കോളേജിലെ സ്റ്റുഡൻസ് യൂണിയൻ, വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. രാവിലെ 10:30 ന് സെമിനാർ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ഐക്യു എ സി കോഡിനേറ്റർ ജാബിർ അമാനി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ മുഖ്യാതിഥികളായി എത്തിയത് അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിൽ നേഴ്സ് മാനേജർ ആയ മോനിക്ക.എം, കൂടാതെ ഇൻസെക്ഷൻ കൺട്രോളർ ആയ വിഷ്ണു എന്നിവരായിരുന്നു. എയ്ഡ്സ് രോഗത്തെക്കുറിച്ചും അതിന് സമൂഹത്തിലുള്ള സ്ഥാനത്തെ കുറിച്ചും അതിന്റെ വ്യാപനത്തെക്കുറിച്ചും അതിലുപരി അതിന്റെ ചരിത്രത്തെ കുറിച്ചും അവർ വിദ്യാർഥികൾക്കു മുമ്പിൽ വിശദമാക്കി. ബോധവൽക്കരണ പരിപാടി പ്രധാനമായും കൈകാര്യം ചെയ്തിരുന്നത് വിഷ്ണുവായിരുന്നു. കൂടാതെ കോളേജ് യൂണിയൻ ചെയർമാൻ യാസീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഹറാ ഒമർ സ്വാഗത കർമം നിർവഹിച്ചു. കോളേജ് സ്റ്റാഫ് സെക്രട്ടറി ഡോക്ടർ കെ. പി ബഷീർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. സി.എം.എച്ച് അസോസിയേഷൻ സെക്രട്ടറി ഷംന നന്ദി അർപ്പിക്കുകയും ചെയ്തു.