യൂത്ത് ക്ലബ്ബുകൾക്കും സ്കൂളുകൾക്കും സ്പോർട്സ് കിറ്റ് വിതരണം ചെയ്ത് കാവനൂർ പഞ്ചായത്ത്.
കാവനൂർ ഗ്രാമ പഞ്ചായത്തിലെ അംഗീകൃത യൂത്ത് ക്ലബ്ബുകൾക്കും സർക്കാർ സ്കൂളുകൾക്കും പഞ്ചായത്ത് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റൺ ബാറ്റ്, കോർക്ക് അടക്കമുള്ള കായിക ഉപകരണങ്ങൾ ഇതിൽ ഉൾപ്പെടും. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷഹർബാൻ ഷെരീഫിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് പി വി ഉസ്മാൻ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സൈഫുദ്ധീൻ കെ പി, ഇബ്രാഹിം മാസ്റ്റർ, അനിത രാജൻ, മെമ്പർമാരായ ഷൈനി രാജൻ, റീന, ഷാഹിന, ബീന ചന്ദ്രൻ യുവജന സന്നദ്ധ സംഘടകരായ സിദ്ധീഖ് സി പി, ഉമർ കെ, അജ്നാസ് തുടങ്ങിയവർ സംസാരിച്ചു.
distributed sports kits to youth clubs and schools.