അനധികൃത ഗ്രൂപ്പുകളിൽ ചേരരുത്; വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

students

കുവൈത്ത് സിറ്റി: അനധികൃത ഗ്രൂപ്പുകളിൽ ചേരുന്നതിനെതിരെ വിദ്യാർത്ഥികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സോഷ്യൽ മീഡിയ ആപ്പുകൾ വഴിയോ ഓൺലൈൻ പ്രോഗ്രാമുകൾ വഴിയോ ഇത്തരം നിയമവിരുദ്ധ ഗ്രൂപ്പിൽ ചേരരുത്. പരീക്ഷാ വിവരങ്ങൾ നിയമവിരുദ്ധമായ മാർഗത്തിലൂടെ നേടുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പരീക്ഷാ വിവരങ്ങൾ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന നിരവധി ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെടുന്ന പശ്ചാത്തലത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.students

പരീക്ഷാ വിവരങ്ങൾക്കായി നിയമവിരുദ്ധ രീതികളെ ആശ്രയിക്കുന്ന വിദ്യാർത്ഥികൾ തട്ടിപ്പിന് ഇരയായേക്കാമെന്നും അധികൃതർ പറഞ്ഞു. പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴും പരീക്ഷാ സമയത്തും ധാർമ്മിക മാനദണ്ഡങ്ങൾ പാലിക്കാൻ ആഭ്യന്തര മന്ത്രാലയം വിദ്യാർത്ഥികളെ ഉണർത്തി. എല്ലാ വിദ്യാർത്ഥികൾക്കും സുരക്ഷിതമായ അക്കാദമിക് അന്തരീക്ഷം ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *