ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണം; സമരക്കാരുമായി ഉടൻ ചർച്ചയില്ലെന്ന് ഗതാഗത മന്ത്രി

Driving test modification; Transport Minister says there will be no talks with the strikers soon

 

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരെ പ്രതിഷേധിക്കുന്ന സമരക്കാരുമായി ഉടൻ ചർച്ചയില്ലെന്നും ഇളവ് വരുത്തിയ സർക്കുലർ ഇന്നിറക്കുമെന്നും ഗതാഗത മന്ത്രി ​ഗണേഷ് കുമാറിന്റെ ഓഫീസ് അറിയിച്ചു.‌ സർക്കുലർ പിൻവലിക്കുന്നത് വരെ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് സംഘടനകൾ അറിയിച്ചു. ആൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ ആണ് പ്രതിഷേധിക്കുന്നത്.

മലപ്പുറത്ത് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധം. കോഴിക്കോട് ഡ്രൈവിങ് ടെസ്റ്റ്‌ ഡ്രൈവിങ് സ്കൂളുകാർ ബഹിഷ്കരിച്ചു. പത്തനംതിട്ടയിലും എറണാകുളം കാക്കനാടും തിരുവനന്തപുരം മുട്ടത്തറയിലും പ്രതിഷേധം. സൗകര്യങ്ങൾ ഒരുക്കാതെയുള്ള പരിഷ്കകരണം അപ്രായോഗികമെന്നാണ് സംഘടനകളുടെ നിലപാട്. എറണാകുളം കാക്കനാട് ഡ്രൈവിങ് സ്കൂളുകളാണ് പ്രതിഷേധിക്കുന്നത്. സ്വന്തം നിലയ്ക്ക് എത്തുന്നവരുടെയും ടെസ്റ്റ് നടത്താൻ സമ്മതിക്കില്ലെന്ന് ഡ്രൈവിങ് സ്കൂൾ ഉടമകൾ പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് സർക്കുലർ ഇറക്കി കൊണ്ടുള്ള പരിഷ്കാരം അപ്രായോഗികമെന്നും ഇവർ പറയുന്നു.

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം എന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഡ്രൈവിങ് ടെസ്റ്റുകൾ തടയുമെന്നും ആർ.ടി ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകൾ അറിയിച്ചു. ടെസ്റ്റ് വെട്ടിച്ചുരുക്കുന്നതിനു പകരം ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. അനിശ്ചിതകാല സമരമാണ് CITU , INTUC , BMS സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *