കെഎസ് ഇ ബി ഓഫിസ് മാർച്ച് നടത്തി എടവണ്ണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി.
എടവണ്ണ : അമിതമായി വൈദ്യുത ചാർജ് വർധിപ്പിച്ച സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എടവണ്ണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കെ.എസ് ഇ.ബി ഓഫിസ് മാർച്ച് നടത്തി. (Edavanna Block Congress Committee conducted KSEB office march.)
കെപിസിസി മുൻ ജനറൽ സെക്രട്ടറി വി.എ കരീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഇ.എ കരീം അധ്യക്ഷത വഹിച്ചു. പി.ടി. മുഹമ്മദ് സുധീർ സ്വാഗതവും എൻ ഷിഹാബുദീൻ നന്ദിയും പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്റുമാരായ പി. രാജീവ്, വി. ഹൈദർ, അനൂപ് മൈത്ര , മുൻ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പാലത്തിങ്ങൽ ബാപ്പുട്ടി, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സൈഫുദ്ധീൻ കണ്ണനാരി, സെക്രട്ടറി എംകെ ജാഫർ അലി, മഹിളാ കോൺഗ്രസ് നേതാക്കളായ കെ.പി. ശൈലജ, മാൻകുന്നൻ സുന്ദരി, വി.ശർമിള, സുനീറ സമദ്, സി.ടി. റഷീദ്, ഇർഷാദ് ആര്യൻതോടിക, ചെമ്മല മഹബൂബ്, യു ജാഫർ, ഉമ്മർ ഖത്താബ്, കെ. മുഹമ്മദ് അബൂബക്കർ, പി മുരളീധരൻ, റാഫി മദാരി, എംകെ സജിൽ, സിടി മുസ്തഫ എന്നിവർ നേതൃത്വം നൽകി.