വൈദ്യുതി ചാർജ് വർധനവിനെതിരെ എടവണ്ണ IUML ധർണ സംഘടിപ്പിച്ചു.
പൊതുജനങ്ങളെ വേട്ടയാടുന്ന വൈദ്യുതി ചാർജ് വർധനവിനെതിരെ IUML എടവണ്ണ കമ്മിറ്റി ധർണ സമരം സംഘടിപ്പിച്ചു. ഇന്ന് രാവിലെ (06/11/23) KSEB എടവണ്ണ സെക്ഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ടി.കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. (Edavanna IUML organizes dharna against hike in electricity charges.)
എടവണ്ണ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് വി.പി ലുഖ്മാൻ അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ഏറനാട് മണ്ഡലം വൈസ് പ്രസിഡന്റ് വി.പി അഹമ്മദ് കുട്ടി മദനി മുഖ്യ പ്രഭാഷണം നിർവഹിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.അബ്ദുൽ ഷുക്കൂർ, ട്രഷറർ ടി.പി റഹൂഫ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികളായ യു. കുഞ്ഞി മുഹമ്മദ്, സാദിഖ് വി.കെ പടി, പി. സഹദ് ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇ. സുൽഫീക്കറലി, ശിഹാബ് കാഞ്ഞിരാല, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.ടി നിയാസ്, പി.പി അബൂബക്കർ, വി.പി ജസീം, പി.വി ആഷിഖ് എന്നിവർ സംസാരിച്ചു.