ഉപജില്ലയിലെ മികച്ച ഇന്നവേറ്റീവ് സ്‌കൂളായി ഇഎംഇഎ ഹയർ സെക്കൻഡറി സ്‌കൂൾ

EMEA Higher Secondary School as the best innovative school in the sub-district

 

കൊണ്ടോട്ടി : കൊണ്ടോട്ടി ഉപജില്ലയിലെ മികച്ച ഇന്നവേറ്റീവ് സ്‌കൂൾ ആയി ഇഎംഇഎ ഹയർ സെക്കൻഡറി സ്‌കൂൾ
തിരഞ്ഞെടുതു. കഴിഞ്ഞ അധ്യയന വർഷത്തിൽ സ്‌കൂളുകളിൽ നടത്തിയ പുതുമയാർന്ന അക്കാദമിക് അനുബന്ധ പ്രവർത്തനങ്ങളെ അടിസ്‌ഥാനമാക്കിയാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ഉണർവ്വ് പദ്ധതിക്ക് കീഴിൽ നടപ്പിലാക്കിയ അക്ഷരകൂട്ട്, പടവുകൾ, ഒപ്പരം, അഴകോടെ സ്കൂൾ, തുടങ്ങിയ 33 ഇന്ന പ്രവർത്തങ്ങൾ, പിന്നോക്ക വിദ്യാർത്ഥികൾകിടയിൽ നടപ്പിലാക്കിയ മാതൃകക്കാണ് പുരസ്‌കാരം ലഭിച്ചത്.

ഉപജില്ലയിലെ എൽപി, യുപി, എച്ച്എസ് സ്‌കൂളുകൾക്ക് ഒരുമിച്ചായിരുന്നു മത്സരം. പദ്ധതികൾ സ്കൂൾ തലത്തിൽ നേരിട്ടു വന്നും, അവതരണ മികവും ഉൾക്കൊള്ളുന്നതായിരുന്നു തിരഞ്ഞെടുപ്പ് രീതി. മൊറയൂർ ബി ആർസിയിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് കോഡിനേറ്റർ മനോജ് കുമാർ, കൊണ്ടോട്ടി എ.ഇ.ഒ ഷൈനി, ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ജൈസല എന്നിവരിൽ നിന്ന് സ്കൂൾ ഹെഡ്മാസ്റ്റർ പി. ടി. ഇസ്മായിൽ മാസ്റ്ററും, പദ്ധതി കോർഡിനേറ്റർ കെ.എം. ഇസ്മായിൽ, സ്പെഷ്യൽ ടീച്ചർ റാഷിദ് പയേരി എന്നിവർ ചേർന്നു പുരസ്‌കാരം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *