പരിസ്ഥിതി പ്രവർത്തകർ പച്ചപിൽ ഒത്തുകൂടി.

Environmentalists gathered

 

ഏറനാട് മണ്ഡലം പരിസ്ഥിതി കൂട്ടായ്മ സംഘടിപ്പിച്ച പച്ചപ്പ് 24k ഊർങ്ങാട്ടിരി ഓടക്കയo കുട്ടി കുന്നിൽ സോഷ്യൽ ഫോറസ്ട്രി ഓഫീസർ എ കെ ജയൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ അടുത്തറിയാൻ വിവിധ പരിപാടികളും ഒരുക്കി. അരീക്കോട് പോലീസ് ബീറ്റ് ഓഫീസർമാരെ ചടങ്ങിൽ ആദരിച്ചു.

നിരവധി പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച ഏറനാട് മണ്ഡലം പരിസ്ഥിതി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത് പച്ചപ്പ് 24k എന്ന പേര് നൽകിയ പരിപാടിയിൽ പ്രമുഖ വ്യക്തിത്വങ്ങൾ ക്ലാസ് എടുത്തു. അഡ്വക്കേറ്റ് പൗരൻ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമ വിശയവും നദി സംരക്ഷണവുമായി ബന്ധപ്പെട്ട് കേരള നദിസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി വി രാജനും മദ്യനിരോധനവുമായി ബന്ധപ്പെട്ടു കൊണ്ട് സംസ്ഥാന മദ്യനിരോധന സമിതി പ്രസിഡണ്ട് ദുര്യോധനനും ക്ലാസ് എടുത്തു. പരിപാടിക്ക് ഏറനാട് മണ്ഡലം പരിസ്ഥിതി കൂട്ടായ്മ പ്രസിഡണ്ട് ജബ്ബാർ മൈത്ര പതാക ഉയർത്തുകയും പരിപാടിക്ക് അധ്യക്ഷത വഹിക്കുകയും ചെയ്തു. ബീറ്റ് പോലീസ് ഓഫീസർമാരായ സൈഫുദ്ദീൻ, ഫസീല ,ജന ജാഗ്രത സമിതി കൺവീനർ ജബ്ബാർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

ചടങ്ങിൽ പ്രതിജ്ഞ മീൻപറ്റ കുഞ്ഞാൻ, ബീന വിൻസെന്റ് , വാർഡ് മെമ്പർ ജിനേഷ് റഫീഖ് ബാബു, എ കെ മുഹമ്മദ് തിരുവമ്പാടി ഷുക്കൂർ വാഴക്കാട്, പ്രൊഫസർ നാസർ, മജീദ് ചാലിയാർ, സലാം പനോളി, അലിമാൻ മാസ്റ്റർ, സുലൈമാൻ മാസ്റ്റർ, ഗഫൂർ പൂവത്തിക്കൽ, നാസിർ പറമ്പാടൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *