‘തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇ.പി ജയരാജന്‍ ബി.ജെ.പിയിലേക്ക് പോകും’; കെ.സുധാകരന്‍

elections

കണ്ണൂര്‍: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ബി.ജെ.പിയുമായി ചർച്ച നടത്തിയെന്ന് കെ.സുധാകരൻ. ഗൾഫിൽ വച്ചുള്ള ചർച്ചയിൽ ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും പങ്കെടുത്തു. ഗൾഫിൽ വെച്ചാണ് ഇ.പി ബി.ജെ. പിയുമായി ചർച്ച നടത്തിയത്. എന്നാൽ സി.പി.എം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇ.പി പിൻവലിഞ്ഞെന്നും സുധാകരന്‍ ആരോപിച്ചു.elections

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇ.പി ബിജെപിയിലേക്ക് പോകുമെന്നും മഹാരാഷ്ട്ര ഗവർണർ പദവി അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

‘പാർട്ടിയിൽ ഇ.പി ജയരാജൻ അസ്വസ്ഥനാണ്. എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതില്‍ ഇ.പിക്ക് നിരാശയുണ്ട്.സെക്രട്ടറി പദവി ഇ.പി പ്രതീക്ഷിച്ചിരുന്നു’. കെ.സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *