രാജസ്ഥാനിൽ ബിജെപി, തെലങ്കാനയിൽ കോൺഗ്രസ്, മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച്; എക്സിറ്റ് പോൾ ഫലങ്ങൾ
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഏജൻസികളുടെ എക്‌സിറ്റ് പോൾ പ്രവചനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാജസ്ഥാനിൽ ബിജെപിയും ഛത്തീഗഡിൽ കോൺഗ്രസും അധികാരം നേടുമെന്നാണു പ്രവചനം.
തെലങ്കാനയിലും കോൺഗ്രസിന് മേൽക്കൈയുണ്ട്. മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. മിസോറമിൽ സോറം പീപ്പിൾ മൂവ്മെന്റ് ജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ. Exit Poll Results Advantage BJP In Rajasthan, Congress Gains In Telangana
മധ്യപ്രദേശ്-230, രാജസ്ഥാൻ-199, ഛത്തീസ്ഗഢ്-90, തെലങ്കാന-119, മിസോറാം-40 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ ആകെ സീറ്റുകളുടെ എണ്ണം.
ഛത്തീസ്ഗഢ്
ഇന്ത്യ ടുഡേ -ആക്‌സിസ് മൈ ഇന്ത്യ: കോൺഗ്രസ്- 40-50, ബിജെപി- 36-46, മറ്റുള്ളവർ- 1-5
ഇന്ത്യാ ടിവി: ബിജെപി- 30-40, കോൺഗ്രസ്- 46-56, മറ്റുള്ളവർ- 3-5
എബിപി ന്യൂസ് സി വോട്ടർ- കോൺഗ്രസ്- 41-53, ബിജെപി- 36-48, മറ്റുള്ളവർ- 4-5
ജൻകി ബാത്: കോൺഗ്രസ്- 42-53, ബിജെപി- 34-45, മറ്റുള്ളവർ 0-3
ന്യൂസ്18: കോൺഗ്രസ്- 46, ബിജെപി – 41
റിപ്പബ്ലിക് ടിവി: കോൺഗ്രസ്- 44-52, ബിജെപി- 34-42, മറ്റുള്ളവർ- 0-2
രാജസ്ഥാൻ
ടൈംസ് നൗ: ബിജെപി-115, കോൺഗ്രസ്-65
സിഎൻഎൻ ന്യൂസ് 18: ബിജെപി- 119 കോൺഗ്രസ് 74
ജൻകി ബാത്: ബിജെപി- 100-122, കോൺഗ്രസ്- 62-85, മറ്റുള്ളവർ- 14-15
ഇന്ത്യ ടുഡേ: ബിജെപി- 80-100, കോൺഗ്രസ്- 86-106, മറ്റുള്ളവർ- 9-18
തെലങ്കാന
ജൻകി ബാത്: ബിആർഎസ് -40-55, കോൺഗ്രസ്- 48-64, ബിജെപി- 7-13
ന്യൂസ്18: ബിആർഎസ്-58, കോൺഗ്രസ്- 52, ബിജെപി- 10
ചാണക്യ പോൾ: ബിആർഎസ്- 22–31, കോൺഗ്രസ്- 67–78, ബിജെപി- 6–9
റിപ്പബ്ലിക് ടിവി: ബിആർഎസ്- 46-56, കോൺഗ്രസ്- 58-68, ബിജെപി- 4-9, മറ്റുള്ളവർ-0-1
മധ്യപ്രദേശ്
റിപ്പബ്ലിക് ടിവി: ബിജെപി- 118-130, കോൺഗ്രസ്- 97-107, മറ്റുള്ളവർ- 0-2
ജൻകി ബാത്: കോൺഗ്രസ്- 102-125, ബിജെപി- 100-123, മറ്റുള്ളവർ- 0
ടിവി 9: കോൺഗ്രസ്- 111-121, ബിജെപി- 106-116, മറ്റുള്ളവർ-0
സിഎൻഎൻ ന്യൂസ് 18: കോൺഗ്രസ്- 113, ബിജെപി- 112, മറ്റുള്ളവർ- 5
ഇന്ത്യ ടുഡേ: ബിജെപി- 106–116, കോൺഗ്രസ്- 111–121, മറ്റുള്ളവർ- 0–6
മിസോറാം
ജൻകി ബാത്: എംഎൻഎഫ്- 10-14, സോറം പീപ്പിൾസ് മൂവ്മെന്റ്- 15-25, കോൺഗ്രസ്- 5-9, ബിജെപി- 0-2
ന്യൂസ്18: സോറം പീപ്പിൾസ് മൂവ്മെന്റ് – 20, എംഎൻഎഫ്- 12, കോൺഗ്രസ്- 7, ബിജെപി- 1
എബിപി: എംഎൻഎഫ്- 15-21, സോറാം പീപ്പിൾസ് മൂവ്മെന്റ്- 12-18, കോൺഗ്രസ്- 2-8, മറ്റുള്ളവർ- 0-5