നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം; എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്
പത്തനംതിട്ട: തിരുവല്ല നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. മൂന്നു ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കാണ് നോട്ടീസ് നൽകിയത്.
കഴിഞ്ഞ ദിവസമാണ് നഗരസഭ ഉദ്യോഗസ്ഥർ റീൽസ് ചിത്രീകരിച്ചത്. ജോലി സമയത്താണ് ഇവർ ഇത്തരത്തിൽ വീഡിയോ ചിത്രീകരിച്ചത്. അതിനാലാണ് ഇവർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.