ഒമാനിൽ 2024 സാമ്പത്തിക വർഷത്തെ സാമ്പത്തിക ക്ലെയിമുകൾ നവംബർ 28ന് മുമ്പായി സമർപ്പിക്കണം
മസ്കത്ത്: ഒമാനിൽ 2024 സാമ്പത്തിക വർഷത്തെ സാമ്പത്തിക ക്ലെയിമുകൾ സമർപ്പിക്കേണ്ട അവസാന തിയതി നവംബർ 28-ാണെന്ന് വാണിജ്യ വ്യവസായ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ മന്ത്രാലയം അറിയിച്ചു. മന്ത്രാലയവുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന എല്ലാ കമ്പനികളും സ്ഥാപനങ്ങളും വ്യക്തികളും നിശ്ചിത തിയതിക്കകം ഫിനാഷ്യൽ അഫയേഴ്സ് ഡിപ്പാർട്മെന്റിൽ അവരുടെ ക്ലെയിംമുകൾ ഫയൽ ചെയ്യണം.Oman
സമയപരിധിക്ക് ശേഷം സമർപ്പിക്കുന്ന ക്ലെയിമുകൾ പ്രോസസ്സ് ചെയ്യില്ലെന്നും വൈകി സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട പേയ്മെന്റുകൾക്കുള്ള കാലതാമസത്തിന് മന്ത്രാലയം ഉത്തരവാദിയായിരിക്കില്ലെന്നും അധികൃതർ ഊന്നിപ്പറഞ്ഞു. സാമ്പത്തിക വർഷം അവാസാനിക്കുമ്പോൾ അക്കൗണ്ടുകളുടെ കാര്യക്ഷമമായ അന്തിമരൂപം ഉറപ്പാക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്രഖ്യാപനം.