തൃശൂരില്‍ ഫ്‌ളക്‌സ് വിവാദം; സുരേഷ് ഗോപിയുടെ ഫ്‌ളക്‌സില്‍ ഇന്നസെന്റിന്റെ ചിത്രം

Flux controversy in Thrissur; Suresh Gopi's film Innocent in Flux

 

തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ഫ്‌ളക്‌സ് വിവാദത്തില്‍. അന്തരിച്ച നടനും മുന്‍ എല്‍ഡിഎഫ് എംപിയുമായ ഇന്നസെന്റിന്റെ ചിത്രം സുരേഷ് ഗോപിയുടെ ഫ്‌ളക്‌സില്‍ ചേര്‍ത്തതാണ് വിവാദത്തിന് കാരണം. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തെരഞ്ഞെടുപ്പ് ഫ്‌ളക്‌സിലാണ് ഇന്നസെന്റിന്റെ ചിത്രം.

ഫ്ലക്സ് ബോർഡ് വച്ചത് കുടുംബത്തിൻ്റെ അറിവോടെ അല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം പ്രതികരിച്ചു. വിഷയത്തിൽ പരാതി നൽകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും കുടുംബം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *