നാടന്‍ രുചിക്കൂട്ടുകളൊരുക്കി തണല്‍ വനിതാ കൂട്ടായ്മയുടെ ഫുഡ് ഫെസ്റ്റ്.

Food fest of Tanal Women's Association
കൊടിയത്തൂര്‍: സുസ്ഥിര വികസനത്തിന് അയല്‍ക്കൂട്ട പെരുമ എന്ന തലക്കെട്ടില്‍ സംഗമം പലിശ രഹിത അയല്‍ക്കൂട്ടായ്മ ദശ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തണല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഗോതമ്പറോഡില്‍ ഫുഡ് ഫെസ്റ്റും ചന്തയും സംഘടിപ്പിച്ചു. എ.എം.ഐ ഹാളില്‍ നടന്ന ഫുഡ് ഫെസ്റ്റ് കുക്കറി ഷോ അവതാരക റിന്‍സി ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു.
പീപ്പിള്‍സ് ഫൗണ്ടേഷന്‍ കൊടിയത്തൂര്‍ ഏരിയ കോഡിനേറ്റര്‍ യൂസുഫ് കമ്പളത്ത്, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റ് ഇ.എന്‍ നദീറ, റഫീഖ് കുറ്റ്യോട്ട്, സാലിം ജീറോഡ്, പി അബ്ദുസത്താര്‍ മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു. തണല്‍ പ്രസിഡന്റ് പി.കെ അശ്‌റഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജസീല മാടത്തിങ്ങല്‍ സ്വാഗതവും ഫരീദ നന്ദിയും പറഞ്ഞു. ഷമീമ, ദശിയ, ജസീല, ജംഷീറ മുള്ളന്‍മട എന്നിവര്‍ നേതൃത്വം നല്‍കി.
തണല്‍ അയല്‍ക്കൂട്ടായ്മകള്‍ തമ്മിലുള്ള ഭക്ഷ്യ വിഭവങ്ങളുടെ നിര്‍മ്മാണ മത്സരവും, അയല്‍ക്കൂട്ട സംരഭങ്ങളിലൂടെ നിര്‍മ്മിച്ച വിവിധ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു. ദശ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് വനിതകള്‍ക്ക് സംരംഭഗത്വ – തൊഴില്‍ ബോധവല്‍കരണ പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു.
Food fest of Tanal Women’s Association

Leave a Reply

Your email address will not be published. Required fields are marked *