വിവാഹം കഴിഞ്ഞിട്ട് നാല് ദിവസം: ഭർത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

arrested

ഗാന്ധിന​ഗർ: വിവാഹം കഴിഞ്ഞ നാലാം ദിവസം തന്നെ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. അഹമ്മദാബാദ് സ്വദേശി ഭവിക് ആണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ ഗാന്ധിനഗറിലായിരുന്നു സംഭവം. ഗാന്ധി നഗര്‍ സ്വദേശിനിയായ പായലിനെയും ബന്ധു കല്‍പേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു.arrested

ശനിയാഴ്ച ഭവിക് പായലിനെ കൊണ്ടുവരുന്നതിനായി ​ഗാന്ധിന​ഗറിലെ വീട്ടിലേക്ക് പോയിരുന്നു. ഭവിക് വീട്ടിലെത്താതിരുന്നപ്പോള്‍ പായലിന്റെ പിതാവ് ഭവികിന്റെ പിതാവിനെ വിളിച്ചു. മകന്‍ നേരത്തെ ഇറങ്ങിയിട്ടുണ്ടെന്ന് ഭവികിന്റെ പിതാവ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ ഭവികിന്റെ ഇരുചക്രവാഹനം റോഡില്‍ വീണുകിടക്കുന്നത് കണ്ടെത്തി. ഇരുചക്രവാഹനത്തിലുണ്ടായിരുന്ന ആളെ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതായി ദൃക്സാക്ഷികളും പറഞ്ഞു. പിന്നാലെ പായലിന്റെ പിതാവും മറ്റു ബന്ധുക്കളും ചേർന്ന് പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പായലിനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.

വിവാഹത്തിന് മുമ്പ് താന്‍ പ്രണയിച്ചിരുന്ന ബന്ധുവായ കല്‍പേഷുമായി ചേര്‍ന്ന് പായല്‍ തന്നെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. പായലിന്റെ കാമുകന്‍ കല്‍പേഷും മറ്റു രണ്ടുപേരും ചേര്‍ന്നായിരുന്നു കൃത്യം നടത്തിയത്. ഭവികിനെ കാറില്‍ കയറ്റി കൊണ്ടുപോയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കല്‍പേഷ് പൊലീസിനോട് പറഞ്ഞു. കല്‍പേഷും പായലും പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാര്‍ ഭവികുമായുള്ള വിവാഹം ഉറപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *