മലപ്പുറം ‘ലോഗിൻ’ ചെയ്ത ഇ-വിപ്ലവം; ‘അക്ഷയ’ക്കുതിപ്പ് കാൽനൂറ്റാണ്ടിലേക്ക്… ഇന്ന് കേരളത്തിന്റെ ഡിജിറ്റൽ അടിത്തറയുടെ നട്ടെല്ല്

തി​രു​വ​ന​ന്ത​പു​രം: സാ​ധാ​ര​ണ​ക്കാ​ര​ന്റെ വി​ര​ൽ​ത്തു​മ്പി​ലേ​ക്ക് ഭ​ര​ണ​കൂ​ട​ത്തെ​യും ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളെ​യും ക​ണ്ണി​ചേ​ർ​ത്ത കേ​ര​ള​ത്തി​ന്റെ സ്വ​ന്തം ‘അ​ക്ഷ​യ’ പ​ദ്ധ​തി കാ​ൽ​നൂ​റ്റാ​ണ്ടി​ന്റെ നി​റ​വി​ലേ​ക്ക്.

2002 ന​വം​ബ​ർ 18ന് ​മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ-​സാ​ക്ഷ​ര​ത പ​ദ്ധ​തി​യാ​യി തു​ട​ക്കം കു​റി​ച്ച അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ ഇ​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ അ​ടി​ത്ത​റ​യു​ടെ ന​ട്ടെ​ല്ലാ​ണ്. ഒ​പ്പം, സാ​ങ്കേ​തി​ക​വി​ദ്യ എ​ങ്ങ​നെ ഒ​രു സ​മൂ​ഹ​ത്തി​ന്റെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​മെ​ന്ന​തി​ന്റെ തെ​ളി​വു​മാ​യി. ര​ണ്ട​ര പ​തി​റ്റാ​ണ്ടി​ന്റെ തി​ള​ക്ക​ത്തോ​ടെ​യാ​ണ്​ അ​ക്ഷ​യ സി​ൽ​വ​ർ ജൂ​ബി​ലി വ​ർ​ഷ​ത്തി​ലേ​ക്ക്​ കാ​ലൂ​ന്നു​ന്ന​ത്.

ഒ​രു കു​ടും​ബ​ത്തി​ലെ ഒ​രാ​ളെ​യെ​ങ്കി​ലും ക​മ്പ്യൂ​ട്ട​ർ സാ​ക്ഷ​ര​നാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച ഈ ​സം​രം​ഭം, ഇ​ന്ത്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ഇ-​ഗ​വേ​ണ​ൻ​സ് മാ​തൃ​ക​യാ​ണ്. മ​ല​പ്പു​റം ജി​ല്ല​യെ ഇ​ന്ത്യ​യി​ലെ ആ​ദ്യ സ​മ്പൂ​ർ​ണ ഇ-​സാ​ക്ഷ​ര​താ ജി​ല്ല​യാ​ക്കി മാ​റ്റി​യാ​ണ് അ​ക്ഷ​യ ച​രി​ത്രം കു​റി​ച്ച​ത്.

പി​ന്നീ​ട് സം​സ്ഥാ​ന​ത്തു​ട​നീ​ളം വ്യാ​പി​ച്ച അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ, സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലെ നീ​ണ്ട ക്യൂ​വി​നും ചു​വ​പ്പു​നാ​ട​ക​ൾ​ക്കും അ​റു​തി വ​രു​ത്തി. ജ​ന​ന-​മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ മു​ത​ൽ ഭൂ​നി​കു​തി അ​ട​ക്ക​ൽ, ആ​ധാ​ർ സേ​വ​ന​ങ്ങ​ൾ, വി​വി​ധ ക്ഷേ​മ പെ​ൻ​ഷ​ൻ അ​പേ​ക്ഷ​ക​ൾ തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​ന് സ​ർ​ക്കാ​ർ-​സ​ർ​ക്കാ​രേ​ത​ര സേ​വ​ന​ങ്ങ​ൾ ഇ​ന്ന് അ​ക്ഷ​യ​യി​ലൂ​ടെ ല​ഭി​ക്കു​ന്നു.

ഡി​ജി​റ്റ​ൽ ഡി​വൈ​ഡ് ഇ​ല്ലാ​താ​ക്കു​ന്ന​തി​നൊ​പ്പം പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ഐ.​ടി സം​രം​ഭ​ക​ർ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും സാ​ധി​ച്ചു.

നി​ല​വി​ൽ സം​സ്ഥാ​ന​ത്തെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കാ​യി പ്ര​തി​മാ​സം ആ​​ശ്ര​യി​ക്കു​ന്ന​ത്​ 30 ല​ക്ഷം പേ​രാ​ണ്. സം​സ്ഥാ​ന​ത്ത് 3,009 അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ 2,496ഉം ​ആ​ധാ​ർ കേ​ന്ദ്ര​ങ്ങ​ളാ​യി​ട്ടു​ണ്ട്. 1,837 കേ​ന്ദ്ര​ങ്ങ​ൾ ബ്രാ​ൻ​ഡി​ങ് സ​ർ​ട്ടി​ഫി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി.

ഇ-​ഗ​വേ​ണ​ൻ​സ് മേ​ഖ​ല​യി​ൽ നൈ​പു​ണ്യ​മു​ള്ള 15,000 ജീ​വ​ന​ക്കാ​രാ​ണ് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്.​നി​ല​വി​ലെ 3,009ന് ​പു​റ​മെ പു​തി​യ 1,000 കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി അ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഐ.​ടി വ​കു​പ്പ്.

കെ-​സ്മാ​ർ​ട്ട് ന​ട​പ്പാ​യ​തോ​ടെ കൂ​ടു​ത​ൽ പേ​ർ അ​ക്ഷ​യ സെ​ന്റ​റു​ക​ളെ ആ​ശ്ര​യി​ക്കാ​ൻ തു​ട​ങ്ങി​യെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷം 60 ല​ക്ഷം ക്ഷേ​മ പെ​ൻ​ഷ​ൻ മ​സ്റ്റ​റി​ങ് പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ് സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ അ​ക്ഷ​യ ദൗ​ത്യം.

60 ല​ക്ഷ​ത്തി​ൽ മൂ​ന്ന​ര ല​ക്ഷം പേ​ർ കി​ട​പ്പു​രോ​ഗി​ക​ളാ​യി​രു​ന്നു. റേ​ഷ​ൻ കാ​ർ​ഡി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ളി​ൽ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​റു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ലു​ട​ൻ കാ​ർ​ഡി​ന്റെ ക​ള​ർ പ്രി​ന്റ് അ​ക്ഷ​യ​യി​ലൂ​ടെ ല​ഭ്യ​മാ​കു​ന്നു​ണ്ട്. സി​ൽ​വ​ർ ജൂ​ബി​ലി​യി​ലേ​ക്ക്​ കാ​ലൂ​ന്നു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി അ​ക്ഷ​യ സ്ഥാ​പ​ക ദി​നാ​ച​ര​ണം ബു​ധ​നാ​ഴ്​​ച ത​ല​സ്ഥാ​ന​ത്ത്​ മു​ഖ്യ​മ​ന്ത്രി ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

25ാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ, നി​ർ​മി​ത ബു​ദ്ധി, ബ്ലോ​ക്ക്ചെ​യി​ൻ തു​ട​ങ്ങി​യ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലും സു​താ​ര്യ​വു​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഐ.​ടി മി​ഷ​നും അ​ക്ഷ​യ പ്രോ​ജ​ക്ട് ഓ​ഫി​സും.