വെറ്റിലത്താളം ; സ്കൂൾ വാർഷികമാഘോഷിച് ജി.എച്ച്.എസ് വെറ്റിലപ്പാറ.

GHS Vetilapara celebrated the school anniversary.

 

വെറ്റിലപ്പാറ: ജി.എച്ച്.എസ് വെറ്റിലപ്പാറയുടെ അറുപത്തിരണ്ടാം സ്കൂൾ വാർഷികം ‘വെറ്റിലത്താളം ‘ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡണ്ട് ജിഷ സി വാസു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിജോ ആന്റണി അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ലൗലി ജോൺ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ഉസ്മാൻ പാറക്കൽ ആമുഖഭാഷണം നടത്തി . സീനിയർ അസിസ്റ്റന്റ് റോജൻ പി ജെ അക്കാദമിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണർ ഫോർ എക്സലന്റ് ഇൻവെസ്റ്റിഗേഷൻ ബഹുമതി നേടിയ പൂർവ്വവിദ്യാർത്ഥിയും രക്ഷിതാവുമായ മലപ്പുറം വിജിലൻസിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജിറ്റ്സ് പി.ബി, പ്രൊമോഷൻ ട്രാൻസ്ഫറായി പോയ സജീവ് ആർ, അമ്മമാരായ മൻഷിദ എം.പി, ഫസീല പി.ടി , വിവിധ മേഖലകളിൽ മികവ് തെളിയിച്ച സ്കൂളിലെ പ്രതിഭകൾ എന്നിവരെ മൊമന്റോ നല്കി ആദരിച്ചു.

വാർഡ് മെമ്പർമാരായ ദീപ രജിദാസ്, ജിനേഷ് , മുഹമ്മദ് ബഷീർ, അബ്ദുൽ റഫീഖ്, എസ്.എം. സി. ചെയർമാൻ സുരേഷ് പി.ജി.എം.പി.ടി എ പ്രസിഡണ്ട് ഹസീന ഫിറോസ്, മുൻ. പി.ടി.എ. പ്രസിഡണ്ട് സുബ്രഹ്മണ്യൻ എന്നിവർ ആശംസകളർപ്പിച്ചു. തുടി ബെസ്റ്റ് ഓഫ് ഇൻഡ്യ വേൾഡ് റെക്കോഡ് ഹോൾഡർ നിലീഷ് കെ.ജി.ആർ. മുഖ്യാതിഥിയായി പങ്കെടുത്തു. അമ്യത ഫെയിം മലബാർ എക്സ്പ്രസ് മിമിക്രി താരങ്ങളായ രതീഷ് മഞ്ചേരി യുടെയും ധനേഷ് വളാഞ്ചേരിയുടെയും മിമിക്രിയും കുട്ടികളുടെ വൈവിദ്ധ്യമേറിയ കലാപരിപാടികളും അരങ്ങേറി. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി അലി അക്ബർ നന്ദി പറഞ്ഞു. രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും നിറഞ്ഞ സദസ്സ് ‘വെറ്റിലത്താളം’ മികവുറ്റതാക്കിത്തീർത്തു. സ്കൂളിലെ ജെ.ആർ.സി വിദ്യാർത്ഥികൾ തയ്യാറാക്കിയ ഫുഡ് സ്റ്റാൾ ശ്രദ്ധേയമായി.

 

GHS Vetilapara celebrated the school anniversary.

Leave a Reply

Your email address will not be published. Required fields are marked *