സ്ത്രീധനത്തിനെതിരെ പെൺകുട്ടികൾ മുന്നോട്ടു വരണം: ഐ. ജി. എം
സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യകളും ഗാർഹിക പീഡനങ്ങളും പ്രബുദ്ധ കേരളത്തിന് അപമാനമാണെന്ന് ഐ.ജി. എം മലപ്പുറം ഈസ്റ്റ് ജില്ലാ കൗൺസിൽ അഭിപ്രായപ്പെട്ടു. സ്ത്രീധനം, വിവാഹ ധൂർത്ത്, വിവാഹത്തോടനുബന്ധിച്ചുള്ള ആഭാസങ്ങൾ തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരെ പെൺകുട്ടികൾ തന്നെ മുന്നോട്ട് വരണമെന്ന് കൗൺസിൽ ആഹ്വാനം ചെയ്തു. എം എസ് എം സംസ്ഥാന ജന:സെക്രട്ടറി ആദിൽ നസീഫ് ഫാറൂഖി കൗൺസിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സൽമാൻ ഫാറൂഖി, ഫഹീം പുളിക്കൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഹബീബ് റഹ്മാൻ മങ്കട, ഷഹർബാൻ എന്നിവർ ആശംസകളറിയിച്ചു. ഐ ജി എം ജില്ലാ ഭാരവാഹികളായ ഹനീന പുളിക്കൽ, ലുത്ഫ വി സി, സ്വഫ മങ്കട, അസ്ന നാസർ, ബസീമ, ദാനിയ, ഫിദ ഷെറിൻ വണ്ടൂർ, അൽമാസ് എടവണ്ണ, ഫിദ ബിസ്മ എന്നിവർ നേതൃത്വം നൽകി. Girls should come forward against dowry: I. G. M