ദേശീയ ഗണിത ദിനം ആചരിച്ച് GLPS ചെമ്രക്കാട്ടൂർ.
അരീക്കോട് : ജി.എൽ.പി സ്കൂൾ ചെമ്രകാട്ടൂരിൽ ദേശീയ ഗണിത ദിനം വിപുലമായി ആചരിച്ചു നാഷണൽ ട്രെയിനറും റിട്ടയേർഡ് പ്രധാനാധ്യാപകനും ആയിരുന്ന ബാലു പരപ്പനങ്ങാടി പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള പരിപാടിയിൽ ഗണിത കളികൾ , പസിലുകൾ , ചതുഷ്ക്രിയകളിലെ എളുപ്പവഴികൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാൽ കുട്ടികളിൽ ആവേശമായിത്തീർന്നു. പരിപാടിയിൽ കുട്ടികൾ തയ്യാറാക്കിയ ഗണിത മാഗസിൻ ഗണിതധ്വനി പ്രകാശനം ചെയ്തു. ഗണിത ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്സ് മത്സര വിജയികൾക്കുള്ള സമ്മാനം പരിപാടിയിൽ വിതരണം ചെയ്തു. ഹെഡ് മാസ്റ്റർ മുഹമ്മദ് മാസ്റ്റർ , സീനിയർ അസിസ്റ്റന്റ് ലത ടീച്ചർ, എസ് ആർ ജി കൺവീനർ റഊഫ് മാസ്റ്റർ, ഗണിത ക്ലബ്ബ് കൺവീനർ സുപർണ ടീച്ചർ, സതീഷ് മാസ്റ്റർ സൗമ്യ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
GLPS Chemraktoor on the occasion of National Mathematics Day.