വാർഷികാഘോഷ പരിപാടി സംഘടിപ്പിച്ച് ജി എൽ. പി എസ് കുനിയിൽ സൗത്ത്.
ജി എൽ. പി എസ് കുനിയിൽ സൗത്ത് ഹർഷം 2k24 വാർഷികാഘോഷം സംഘടിപ്പിച്ചു. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി സഫിയ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അലി കരുവാടൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ HM അബ്ദുൾ നാസിർ മാസ്റ്റർ സ്വാഗതം പറഞ്ഞു. റിപ്പോർട്ട് അവതരണം നടത്തി. ചടങ്ങിൽ LSS ജേതാക്കളെയും , KG ടാലന്റ് സെർച്ച് ജേതാക്കളെയും ആദരിച്ചു. അരീക്കോട് AEO മൂസക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റൈഹാനത്ത് കുറുമാടൻ, വാർഡ് മെമ്പർ കെ.പി റഫീഖ് ബാബു, എസ്. എം .സി ചെയർമാൻ പി. അഷ്റഫ് മാസ്റ്റർ , മുൻ ഹെഡ് മാസ്റ്റർ ഷംസുദ്ദീൻ മാസ്റ്റർ, എം.പി.ടി.എ പ്രസിഡന്റ് ഷഹന , എസ്.എം .സി വൈസ് ചെയർമാൻ ജംഷിദ് പി.കെ, പിടിഎ വൈസ് പ്രസിഡന്റ് ജമാൽ , പ്രോഗ്രാം കൺവീനർ ജലീസ ടീച്ചർ, SRG കൺവീനർ വിജില ടീച്ചർ, സ്റ്റാഫ് സെക്രട്ടറി നസീബ ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. അധ്യാപകൻ ജാഫർ മാസ്റ്റർ പരിപാടിക്ക് നന്ദി പറഞ്ഞു.