പ്ര​ള​യ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണാ​ഭ​ര​ണം തോ​ട്ടി​ൽ; ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​ച്ചേ​ൽ​പ്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ

വേ​ങ്ങ​ര: ഒ​തു​ക്കു​ങ്ങ​ൽ തോ​ട്ടി​ൽ​നി​ന്ന് വീ​ണു കി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണ​വും പ​ഴ്സും ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​ച്ചേ​ൽ​പ്പി​ച്ച് മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ. ഒ​തു​ക്കു​ങ്ങ​ൽ പൊ​ട്ടി​ക്ക​ല്ലി​ലെ മ​ൻ​സൂ​ർ ക​ല്ലം​കാ​ട​ന്‍റെ മ​ക​ൻ അ​ഷ്മി​ൽ, സു​ബൈ​ർ ക​ട​മ്പോ​ട്ടി​ന്‍റെ മ​ക​ൻ റാ​ഫി, ശ​രീ​ഫ് ക​ട​മ്പോ​ട്ടി​ന്‍റെ മ​ക​ൻ ഷ​ഹ​ൽ എ​ന്നി​വ​ർ​ക്കാ​ണ് സ്വ​ർ​ണം വീ​ണു കി​ട്ടി​യ​ത്. പ​റ​പ്പൂ​ർ ഐ.​യു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ , ഒ​തു​ക്കു​ങ്ങ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണി​വ​ർ. തോ​ട്ടി​ൽ ഞ​ണ്ടു പി​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ​ക്ക് ക​ല്ലു​ക​ൾ​ക്കി​ട​യി​ൽ​നി​ന്ന്, സ്വ​ർ​ണ​വും രേ​ഖ​ക​ളും അ​ട​ങ്ങി​യ പ​ഴ്സും ല​ഭി​ച്ച​ത്. പ​ഴ്സി​ൽ​നി​ന്ന് ല​ഭി​ച്ച അ​ഡ്ര​സി​ലൂ​ടെ​യാ​ണ് ഉ​ട​മ പൊ​ട്ടി​ക്ക​ല്ല് ആ​ലു​ങ്ങ​ൽ സു​രേ​ന്ദ്ര​ന്റെ ഭാ​ര്യ​യും ഊ​ര​കം നെ​ല്ലി​പ്പ​റ​മ്പ് ജി.​എ​ൽ.​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യു​മാ​യ ശ്രീ​ജ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ജൂ​ൺ മാ​സം വീ​ട്ടി​ലേ​ക്ക് വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി​യ​പ്പോ​ൾ രേ​ഖ​ക​ളും മ​റ്റും സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് അ​ര​പ്പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​വും പ​ഴ്സും വെ​ള്ള​ത്തി​ൽ വീ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. വി​ദ്യാ​ർ​ഥി​ക​ളെ നാ​ട്ടു​കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും അ​ഭി​ന​ന്ദി​ച്ചു.