സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഇന്നലെ പവന് 680 രൂപ കുറഞ്ഞതിന് ശേഷമാണ് ഇന്ന് വീണ്ടും ഇടിവുണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,440 രൂപയായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗ്രാമിന് 390 രൂപയും പവന് 3120 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 55 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8930 രൂപയായി. (gold rate falls June 28,2025)

ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര തലത്തില്‍ തന്നെ സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയിരിക്കുന്നത്. യുഎസില്‍ പണപ്പെരുപ്പം കൂടിയതും സ്വര്‍ണവില കുറയുന്നതിന് കാരണമായി.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *