ജി എൽ പി എസ് എളമരം; “സുവർണ്ണ ജൂബിലി ‘ധനസമാഹരണം ഉദ്ഘാടനം’ചെയ്തു.
വാഴക്കാട്: എളമരം യതീംഖാന ക്യാമ്പസിന് സമീപമുള്ള ഗവർമെന്റ് എൽ പി സ്കൂൾ എളമരം അതിന്റെ അമ്പതാം വർഷം പൂർത്തീകരിക്കുമ്പോൾ സുവർണ്ണ ജൂബിലി നാട്ടു ഉത്സവമായി വിപുലമായി കൊണ്ടാടാനാണ് പി ടി എ കമ്മിറ്റിയും നാട്ടുകാരും രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും ഉൾപ്പെട്ട കമ്മിറ്റി തീരുമാനിച്ചത്.
വലിയ സാമ്പത്തിക ബാധ്യത വരുന്ന പരിപാടിയുടെ ധനസമാഹരണ ക്യാമ്പയിൻ ഉദ്ഘാടന കർമ്മം ഓൾ കേരള ബി എഡ് അസോസിയേഷൻ പ്രസിഡന്റും, ദാറുൽ ഉലൂം അസോസിയേഷൻ ജനറൽ സെക്രട്ടറിയും, മനുഷ്യ കാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവുമായ കെ.എം ഇബ്രാഹിം ഹാജി നിർവഹിച്ചു.
പ്രധാന അധ്യാപക മേഴ്സി ജോർജ്, സ്വാഗതസംഘം ചെയർമാൻ കെ.വി മുഹമ്മദ്, ഫൈനാൻസ് കമ്മിറ്റി ചെയർമാൻ ഹമീദ് തൊട്ടിമ്മൽ, പി ടി എ പ്രസിഡന്റ് മുസമ്മിൽ ടി, ഭാരവാഹികളായ ഡെൽറ്റന്യൂസ് സഹീർ ബാബു, മുനീർ വി, കെ പി സലീം, മൂസ പരപ്പത്ത്, ബൈജു ബി കെ, അധ്യാപകരായ മുർഷിദ് മാസ്റ്റർ, വിബിൻ മാസ്റ്റർ,ശരീഫ് മാസ്റ്റർ, സ്റ്റാഫ്സെക്രട്ടറി മൃദുല ടീച്ചർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സ്കൂളിലെ കുരുന്നുകളെ പ്രത്യേകം ട്രൈനേഴ്സിനെ വെച്ച് പരിശീലിപ്പിച്ച് കുരുന്നു പ്രതിഭകളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ വർണ്ണാഭമായ വേദിയിൽ അവതരിപ്പിച്ചുകൊണ്ടും സാംസ്കാരിക സമ്മേളനവും പ്രശസ്ത ഗായകരുടെ ഇഷൽ നിലാവും ഉൾപ്പെടുത്തിയാണ് ഈ വരുന്ന ജനുവരി 27നു പരിപാടി സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ അഞ്ചു പതിറ്റാണ്ട് കാലമായി വാഴക്കാട് പഞ്ചായത്തിലെ വാലില്ലാപ്പുഴ, പരപ്പത്ത്, മണന്തലക്കടവ് ഭാഗങ്ങളിലെ കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ എളമരം ഗവൺമെന്റ് എൽ പി സ്കൂൾ അതിന്റെ അമ്പതാം വാർഷികം ഉണർവ് 2K24 എന്നപേരിൽ വൈവിധ്യമാർന്ന പരിപാടികളോടുകൂടി സംഘടിപ്പിക്കുമ്പോൾ വിദ്യാലയത്തിന്റെ പുരോഗതിക്ക് ഒരു പുത്തനുണർവേകാനും “ഉണർവ് 2K24” എന്ന പരിപാടിക്കാകുമെന്നാണ് സംഘാടകസമിതി പ്രത്യാശിക്കുന്നത്.