‘മാധ്യമങ്ങളിലൂടെയല്ല തന്നോട് സംസാരിക്കേണ്ടത്’; മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ബില്ലുകളുടേയും ഓർഡിനൻസിന്റേയും അടിയന്തര സാഹചര്യം മുഖ്യമന്ത്രി തന്നെ ബോധ്യപ്പെടുത്തണം. മാധ്യമങ്ങൾ വഴിയല്ല തന്നോട് സംസാരിക്കേണ്ടത്. കണ്ണൂർ വി.സി നിയമനത്തിൽ തനിക്കുമേൽ ചെലുത്തിയ സമ്മർദം ശരിയായിരുന്നില്ല എന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെടുന്നുണ്ടെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, രാജ് ഭവനിലെ ദന്താശുപത്രി വിഷയം മുഖ്യമന്ത്രി ഉന്നയിച്ചത് അൽപത്തരമാണെന്നും ഗവർണർ പറഞ്ഞു. മനസിന്റെ വലിപ്പ കുറവാണിത്.രാജ്ഭവന് എതിരെ എന്തും ഉന്നയിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് ഇതൊക്കെ പറയുന്നത്. ദന്തൽ ക്ലിനിക് വ്യക്തിപരമായ താത്പര്യമല്ലെന്നും 200 ജീവനക്കാർക്ക് വേണ്ടിയാണെന്നും ഗവർണർ പറഞ്ഞു. Governor v/s Chief Minister