നവകേരള സദസിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ
നവകേരള സദസിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവും സ്കൂൾ ബസ് വിട്ടുനൽകണമെന്ന ഉത്തരവും പിൻവലിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തിങ്കളാഴ്ചയോടെയാണ് ഈ ഉത്തരവ് പിൻവലിക്കുക.
നവകേരള സദസ്സിൽ വിദ്യാർഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ് കർശന നിർദേശം നല്‍കിയിരുന്നു. ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണം. മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ചു ചേർത്ത പ്രധാനധ്യാപകരുടെ യോഗത്തിലായിരുന്നു നിർദേശം നൽകിയത്. സ്കൂളുകൾക്ക് അവധി നൽകാനും നിർദേശമുണ്ടായിരുന്നു. ഈ നിര്‍ദേശം വലിയ വിവാദമാകുകയും ചെയ്തിരുന്നു.
Govt will not allow students to participate in Navakerala Sadas
Also Read : നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ്; കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ