ഗുണ്ടാ വിരുന്ന്: ഡിവൈ.എസ്.പിയെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദേശം

Gunda Virunn: Chief Minister's order to suspend DYSP

 

കൊച്ചി: കൊടുംകുറ്റവാളിയായ ഗുണ്ടനേതാവ് ഒരുക്കിയ വിരുന്നിൽ പങ്കെടുത്ത ഡിവൈ.എസ്.പിയെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദേശം.ആലപ്പുഴ ബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബുവിനെ സസ്​പെൻഡ് ചെയ്യാനാണ് നിർദേശിച്ചത്. ഗുണ്ടാ തലവൻ തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ നടന്ന വിരുന്നിൽ ഡിവൈഎസ്.പിയ്ക്കൊപ്പം പ​ങ്കെടുത്ത രണ്ട് പൊലീസുകാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Also Read : കൊച്ചിയിൽ ഗുണ്ടാതലവന്റെ വിരുന്ന്; ഡിവൈഎസ്പി ഉൾപ്പെടെയുള്ള 3 പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു

ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ജി സാബുവുള്‍പ്പെടെ നാല് പൊലീസുകാരാണ് കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നിനെത്തിയത്. ഓപറേഷന്‍ ആഗിന്റെ ഭാഗമായി അങ്കമാലി പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് പുളിയനത്തെ ഫൈസലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. അന്വേഷണ സംഘത്തെ കണ്ടയുടന്‍ ശുചിമുറിയിലൊളിച്ചയാളെ ചോദ്യം ചെയ്തപ്പോഴാണ് ഡിവൈഎസ്പിയാണെന്ന കാര്യം പുറത്തായത്. ഇതോടെ വിവരം റൂറല്‍ എസ്പിക്ക് കൈമാറി. പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്ത പ്രാഥമിക റിപ്പോര്‍ട്ട് റൂറല്‍ എസ് പി മേലുദ്യോഗസ്ഥര്‍ക്ക് കൈമാറി.

ഡിവൈഎസ്പിക്കൊപ്പം വിരുന്നിന് പങ്കെടുത്ത സിപിഒ, ഡ്രൈവര്‍ എന്നിവരെയാണ് ആലുപ്പുഴ ജില്ലാ പൊലീസ് മേധാവി സസ്പെന്‌ഷന്‍റ് ചെയ്തത്. ഡിവൈഎസ്പിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉടന്‍ നടപടി കൈക്കൊളളുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മുന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കൂടിയായ എം ജി സാബു അടുത്ത മാസം വിരമിക്കാനിരിക്കെയാണ് വിവാദത്തിലകപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *