ലഹരി വിരുദ്ധ ബോധവൽക്കരണ മാജിക് ഷോ നടത്തി കിഴുപറമ്പ് GVHSS.
കുട്ടികളിൽ ലഹരി വിരുദ്ധ വികാരം വളർത്തുന്നതിനും ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യഫലങ്ങൾ തുറന്നു കാണിക്കുന്നതിനുമായി കിഴുപറമ്പ് GVHSS ൽ ലഹരി വിരുദ്ധ ബോധവൽക്കരണ മാജിക് ഷോ നടത്തി. പ്രശസ്ത മജീഷ്യൻ എം.എം. പുതിയത്ത് മാജിക് ഷോ അവതരിപ്പിച്ചു.
ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ശരീരത്തിന് ഉണ്ടാകുന്ന ദൂഷ്യഫലങ്ങൾ ആകർഷകമായ മാന്ത്രിക വിദ്യകളിലൂടെ അവതരിപ്പിച്ച് കാണികളെ വിസ്മയപ്പിച്ചു. ഹെഡ്മാസ്റ്റർ കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. കൺവിനർ പി. ബേബി ഷബ്ന, വി. ഷഹീദ്, സ്റ്റാഫ് സെക്രട്ടറി പി.കെ.പ്രകാശൻ എന്നിവർ പ്രസംഗിച്ചു. സി.കെ. പ്രവീൺ, പി.സുരേന്ദ്രൻ, എം. സൈറാബാനു തുടങ്ങിയവർ നേതൃത്വം നൽകി.