ഹരിവരാസനം ശതാബ്ദി ആഘോഷവും, മകര വിളക്ക് ഉൽസവവും നടത്തി.
ഹരിവരാസനം ശതാബ്ദി ആഘോഷവും, മകര വിളക്ക് ഉൽസവവും വില്ലത്തൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ക്ഷേത്ര സമിതിയുടെയും , ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സമുചിതമായി കൊണ്ടാടി. ഹരിഹരാത്മജാഷ്ടക കീർത്തനം നൂറ് വർഷങ്ങൾക്ക് മുൻപ് 1923 ൽ ആണ് ആലപ്പുഴക്കാരിയായ
കോന്നകത്ത് ജാനകി അമ്മ എഴുതി തയ്യാറാക്കി ഭഗവാൻ ശ്രീ അയ്യപ്പന്റെ ശബരിമല ക്ഷേത്രനടയിൽ സമർപ്പിച്ചത്. അതിന്റെ നൂറാം വർഷം ശബരിമല അയ്യപ്പ സേവാസമാജം രാജ്യത്ത് 3500 ലധികം കേന്ദ്രങ്ങളിലാണ് ആഘോഷിച്ചത്. അതിന്റെ ഭാഗമായാണ് വില്ലത്തൂർ ക്ഷേത്ര സമിതിയും , ശബരിമല അയ്യ സേവാസമാജവും മകരവിളക്ക് ദിനത്തിൽ ശതാബ്ദി ആഘോഷം ക്ഷേത്രത്തിൽ സംഘടിപ്പിച്ചത്. ആഘോഷത്തിന്റെ ഭാഗമായി ഭക്തജനങ്ങൾ ദീപാരാധനക്ക് ക്ഷേത്രത്തിൽ ഒത്തു ചേർന്ന് ഹരിവരാസനത്തിന്റെ മൂലരൂപമായ ഹരിഹരാത്മജാഷ്ടക കീർത്തനം ക്ഷേത്രനടയിൽ വെച്ച് ആലപിച്ചു. കീർത്തനം ക്ഷേത്ര സമിതി പ്രസിഡണ്ട് അഡ്വ കെ.പി. ബാബുരാജ് ചൊല്ലി കൊടുത്തു. ഭക്തജനങ്ങൾ ഏററു ചൊല്ലി. അതിനു ശേഷം ഭക്തജനങ്ങൾ കർപ്പൂര പ്രദക്ഷിണവും നടത്തി. ചടങ്ങുകൾക്ക് ക്ഷേത്ര സമിതി സെക്രട്ടറി പി.ശശിധരൻ, വൈസ് പ്രസിഡന്റ് വി.ആർ. ഗോപാലകൃഷണൻ നായർ, ഖജാൻജി വി.എം രാജൻ, ജോ.സെക്രട്ടറി വി.കെ. പ്രമോദ്, മാധവൻ ചീരക്കുഴി, ടി. അശോകൻ, വി.കെ. ഷാജു, വി.കെ. ഷാജി, ടി.രാജേന്ദ്രൻ , എന്നിവർ നേതൃത്വം നൽകി. ചടങ്ങിന്റെ ഭാഗമായി ക്ഷേത്രത്തിൽ മഹാനിറമാലയും , അന്നദാനവും നടത്തുകയുണ്ടായി.