പ്രതീക്ഷയോടെ ദുരിതബാധിതർ; ടൗൺഷിപ്പിൽ 1000 സ്ക്വയർ ഫീറ്റുള്ള ഒറ്റനില വീടുകൾ
തിരുവനന്തപുരം: മുണ്ടക്കൈ പുനരധിവാസം ചർച്ച ചെയ്യുന്നതിനായി പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നു. കരടു പദ്ധതി രേഖ ചീഫ് സെക്രട്ടറി അവതരിപ്പിച്ചു. കിഫ്ബി തയ്യാറാക്കിയ ഡിസൈനാണ് അവതരിപ്പിച്ചത്. 1000 സ്ക്വയർ ഫീറ്റുള്ള ഒറ്റനില വീടുകളാകും ടൗൺഷിപ്പിലുണ്ടാകുക..Hopefully
പദ്ധതി രേഖ അടുത്ത മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്യും. വീടുകൾ വാഗ്‌ദാനം ചെയ്‌ത 38 സംഘടനകളുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തും.