കുടിവെള്ള പദ്ധതി ഉദ്ഘാടനവും ശാസ്ത്ര കല മത്സരങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള അവാർഡ് ദാനവും നടത്തി.
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ചീക്കോട് ഗവൺമെൻറ് യുപി സ്കൂളിന് 7.5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചു നൽകിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗഫൂർ ഹാജിയുടെ അധ്യക്ഷതയിൽ പ്രസിഡണ്ട് റുഖിയ സംസു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എളങ്കയിൽ മുംതാസ്, വൈസ് പ്രസിഡണ്ട് സഹീദ് കെ പി, ഡിവിഷൻ മെമ്പർ അസ്ലം മാസ്റ്റർ, വാർഡ് മെമ്പർമാരായ കെ സി കരീം, ടി കെ സുലൈമാൻ, ബീരാൻ ഹാജി, PTA പ്രസിഡൻറ് യഹ്യ, ചന്ദ്രദാസ് മാസ്റ്റർ, ഹമീദ് മുള്ളമടക്കൽ, റിയാസ് ഓമാനൂർ, ഹെഡ്മാസ്റ്റർ അബൂബക്കർ മാസ്റ്റർ, നൗഷാദ് മാസ്റ്റർ, അസ്ലം മാസ്റ്റർ, സാദിഖ് കെ സി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ശാസ്ത്ര കല കായിക മത്സരങ്ങളിൽ ജില്ല, സബ് ജില്ല തലങ്ങളിൽ മികവ് തെളിച്ച 85 ൽ പരം വിദ്യാർത്ഥികളെ അവാർഡ് നൽകി ആദരിച്ചു.
Inauguration of drinking water project and awarding of awards to those who excelled in science and art competitions.