ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി കിരീടധാരണം; മതിമറന്നാഘോഷിച്ച് ഗവാസ്‌കർ- വീഡിയോ
ദുബൈ: ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടമേറ്റുവാങ്ങുമ്പോൾ ഗ്രൗണ്ടിൽ ആഹ്ലാദനൃത്തം ചവിട്ടി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. വീഡിയോ നിമിഷനേരംകൊണ്ട് വൈറലായി. നേരത്തെ ഇന്ത്യയുടെ പ്രകടനം മോശമാകുമ്പോഴെല്ലാം കടുത്തഭാഷയിൽ വിമർശിച്ചും ഗവാസ്‌കർ രംഗത്തെത്തിയിരുന്നു. Gavaskar
ദുബൈ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ ഇന്ത്യ വിജയാഘോഷം നടത്തവെയാണ് തൊട്ടടുത്തായ ആവേശത്തോടെ 75 കാരൻ നൃത്തം ചവിട്ടിയത്. തൊട്ടടുത്തുണ്ടായിരുന്ന മുൻ താരം രോഹിത് ഉത്തപ്പയടക്കമുള്ളവർ അത്ഭുതത്തോടെ നോക്കി നിൽക്കുകയായിരുന്നു. ഇന്ത്യയുടെ മത്സരങ്ങളിലെല്ലാം കമന്റേറ്ററായി ഗവാസ്‌കർ എത്തിയിരുന്നു. ഇന്നത്തെ ദിവസം അയാളെ തടയാൻ കഴിയില്ലെന്നും അത്രമനോഹരമായ മുഹൂർത്തമാണിതെന്നും ഹർഭജൻ സിങ് പറഞ്ഞു.
രോഹിത് ശർമക്ക് കീഴിൽ ഇറങ്ങിയ ഇന്ത്യ മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടമാണ് സ്വന്തമാക്കിയത്. ഫൈനലിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിനാണ് തോൽപിച്ചത്. നേരത്തെ 2002ൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലും 2013ൽ എംഎസ് ധോണിയുടെ കീഴിലും ഇന്ത്യ കിരീടം നേടിയിരുന്നു