അന്താരാഷ്ട്ര യോഗാ ദിനം വിപുലമായി ആചരിച്ചു
അരീക്കോട്: ഗവ ഹയർ സെക്കണ്ടറി സ്കൂൾ അരീക്കോട് എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനം വിപുലമായി ആചരിച്ചു. ഡോ. മുബശ്ശിർ കെ പി സ്വാഗതം പറഞ്ഞ ചടങ്ങ് പ്രധാനാധ്യാപകൻ ഫസലുറഹ്മാൻ ടി ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപകൻ ജയാനന്ദൻ വി പി , എസ് പി സി പി ടി എ പ്രസിഡന്റ് സിദ്ധീഖ് പി തുടങ്ങിയവർ ആശംസകളർപ്പിച്ചു. സിപിഒ സഫിയ പി എ നന്ദി പറഞ്ഞ ചടങ്ങിൽ സൂര്യനമസ്ക്കാരം വിവിധ ആസനകൾ യോഗ ഡാൻസ് എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ എസ് പി സി കേഡറ്റുകൾ അവതരിപ്പിച്ചു.