ഇന്റർസോൺ ഫുട്ബോൾ മത്സരം; കീഴുപറമ്പ് മണ്ഡലം ജേതാക്കളായി

Interzone Football Competition; Keezhuparamba constituency won

 

അരീക്കോട് : ജനുവരി 25 മുതൽ 29 വരെ കരിപ്പൂരിൽ വച്ച് നടക്കുന്ന മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഐ.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ഇന്റർസോൺ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. അരീക്കോട് പാലോത്ത് ഇൻറർനാഷണൽ ടർഫ് ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ മത്സരം ഫയർ സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ജൗഹർ അയനിക്കോട്, ലത്തീഫ് മംഗലശ്ശേരി, മുസ്ഫർ റഷാദ് മമ്പാട്, നുഹ്മാൻ കടന്നമണ്ണ, ഇല്യാസ് മോങ്ങം, ഡോ. ഉസാമ , ജുനൈസ് മുണ്ടേരി, സമീർ പന്തലിങ്ങൽ, അമീനുള്ള , എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ കീഴുപറമ്പ് മണ്ഡലം ജേതാക്കളായി. എടവണ്ണ മണ്ഡലം രണ്ടാം സ്ഥാനം നേടി ജേതാക്കളായ കീഴുപറമ്പ് മണ്ഡലത്തിന് ജില്ല പ്രസിഡൻറ് ജൗഹർ അയനിക്കോട് ട്രോഫി വിതരണം ചെയ്തു.

 

Interzone Football Competition; Keezhuparamba constituency won

Leave a Reply

Your email address will not be published. Required fields are marked *