മനുഷ്യത്വമില്ലാത്ത ബിരുദധാരികൾ നാടിനാപത്ത് : ഐ എസ് എം

ism

 

കോഴിക്കോട്: മനുഷ്യത്വമില്ലാത്ത ബിരുദധാരികളെ സൃഷ്ടിച്ചുവിടുന്നത് ആശങ്കാജനകമാണെന്ന് ഐ എസ് എം സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു. സ്ത്രീധന പീഡനങ്ങൾ ഇല്ലാതാക്കാൻ ശക്തമായ ശിക്ഷാനടപടികൾ നടപ്പിലാക്കണം. സ്ത്രീധന ഇടപാടുകൾ നടന്നിട്ടുണ്ട് എന്നറിയുന്ന വിവാഹങ്ങൾ മഹല്ലുകളിൽ രജിസ്റ്റർ ചെയ്യാൻ അനുവാദം നൽകരുത്. മഹല്ല് സമിതികൾ ഇക്കാര്യത്തില്‍ ജാഗ്രത പുലർത്തണമെന്നും ഐഎസ്എം അഭിപ്രായപ്പെട്ടു.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവാഹമോചനങ്ങളിൽ പലതും സ്ത്രീധനവുമായി ബന്ധപ്പെട്ടുകൊണ്ടാണെന്നത് ഗൗരവപൂർവം കാണേണ്ടതുണ്ട്. ഏറെ പുരോഗതി കൈവരിച്ച കാലത്തും അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ പണക്കൊതി മൂലം ദാമ്പത്യബന്ധങ്ങൾ തകർക്കുന്നതിന്‍റെ കാരണങ്ങൾ വസ്തുതാപരമായി വിശകലനം ചെയ്യണം. വിദ്യാഭ്യാസത്തിലൂടെയുള്ള മൂല്യകൈമാറ്റത്തിലെ അപാകതകളെ തിരിച്ചറിഞ്ഞ് പരിഹാരം കാണണമെന്നും ഐ.എസ്.എം കൗൺസിൽ നിർദ്ദേശിച്ചു.

വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ വരുന്ന ജനവരിയിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി സംഘടിപ്പിച്ച സംസ്ഥാന കൗൺസിൽ കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ പി സകരിയ്യ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹൽ മുട്ടിൽ അധ്യക്ഷത വഹിച്ചു. ഡോ. കെ.ടി അൻവർ സാദത്ത്, ഷരീഫ് കോട്ടക്കൽ, ഷാനവാസ് പേരാമ്പ്ര, മുഹ്സിൻ തൃപ്പനച്ചി, റഫീഖ് നല്ലളം, ജിസാർ ഇട്ടോളി, ഷാനവാസ് വിപി, അയ്യൂബ് എടവനക്കാട്, ആസിഫ് പുളിക്കൽ, ഡോ. യൂനുസ് ചെങ്ങര, മുഹമ്മദ് മിറാഷ്, ജൗഹർ അയനിക്കോട്, ഫാസിൽ ആലുക്കൽ, ഡോ. റജൂൽ ഷാനിസ്, ഫാദിൽ റഹ്മാൻ, അബ്ദുലത്വീഫ് മംഗലശ്ശേരി, ടി.കെ.എൻ ഹാരിസ്, ബുറാഷിൻ എറണാകുളം, സഅദ് കൊല്ലം, മുഹമ്മദ് നിസാർ ബാലുശ്ശേരി, മുഫ്ലിഹ് വയനാട്, അനീസ് തിരുവനന്തപുരം എന്നിവർ സംസാരിച്ചു. ism

Leave a Reply

Your email address will not be published. Required fields are marked *